• October 16, 2021

കൊവിഡ് 19; വിസാ സേവനങ്ങള്‍ക്കുള്ള ആമര്‍ സെന്ററുകള്‍ തുറക്കുന്നത് നീട്ടി

 കൊവിഡ് 19; വിസാ സേവനങ്ങള്‍ക്കുള്ള ആമര്‍ സെന്ററുകള്‍ തുറക്കുന്നത് നീട്ടി

ദുബായിലെ വിസാ സേവനങ്ങള്‍ക്കുള്ള ആമര്‍ സെന്ററുകള്‍ തുറക്കുന്നത് ഈ മാസം 18 വരെ നീട്ടിയെന്ന് ദുബായ് എമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു. കൊവിഡ്-19-ന്റെ പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യം പരിഗണിച്ചു കൊണ്ട് കഴിഞ്ഞ മാസം 25 മുതലാണ് സേവനകേന്ദ്രങ്ങള്‍ അടച്ചത്. ഏപ്രില്‍ 9 വരെ സെന്ററുകള്‍ അടച്ചിടുമെന്നാണ് എമിഗ്രേഷന്‍ അതോറിറ്റി മുന്‍പ് ദുബായിലെ താമസക്കാരെ അറിയിച്ചിരുന്നത്. ആ പ്രഖ്യാപനമാണ് ഈ മാസം 18 വരെ നീട്ടിയിരിക്കുന്നത്. ഈ കാലയളവില്‍ സേവനങ്ങള്‍ തേടുന്നവര്‍ വകുപ്പിന്റെ വെബ്‌സൈറ്റ്, സ്മാര്‍ട്ട് ആപ്ലിക്കേഷന്‍, എന്നിവ ഉപയോഗപ്പെടുത്തണമെന്നും, താമസ രേഖ സംബന്ധമായ എല്ലാ അന്വേഷണങ്ങള്‍ക്കും സംശയങ്ങള്‍ക്കും വകുപ്പിന്റെ ടോള്‍ഫ്രീ നമ്പറായ 8005111 -ല്‍ വിളിക്കണമെന്ന് ദുബായ് എമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു.

Related post