• June 18, 2021

ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡ്

 ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡ്

ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡ് ബാധിച്ചുവെന്ന് റിപ്പോര്‍ട്ട്. ദാവൂദിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ക്വാറന്റീനിലാണ്. നിലവില്‍ ഇവര്‍ കറാച്ചിയിലാണെന്നാണ് കരുതപ്പെടുന്നത്.

1993ലെ ബോംബേ സ്ഫോടനത്തിലെ മുഖ്യപ്രതിയാണ് ദാവൂദ് ഇബ്രാഹിം. കറാച്ചിയിലെ മിലിറ്ററി ആശുപത്രിയില്‍ ചികിത്സയിലാണ് ദാവൂദെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ദാവൂദിന്റെ ഭാര്യ മെഹജാബിനും കൊവിഡ് പോസിറ്റീവ്. അന്താരാഷ്ട്ര തീവ്രവാദിയായി 2003 ല്‍ ഇന്ത്യയും അമേരിക്കയും പ്രഖ്യാപിച്ചിരുന്നു. തലയ്ക്ക് 25 ദശലക്ഷം ഇനാം പ്രഖ്യാപിച്ചിരിക്കുന്ന കുറ്റവാളിയാണ് ദാവൂദ്.

അതേസമയം, പൊകിസ്താനില്‍ ഇതുവരെ 89,249 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1,838 പേര്‍ മരിച്ചു. 31,198 പേരാണ് രോഗമുക്തി നേടിയത്

Related post