• November 30, 2021

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിന് സുരക്ഷിത താവളമൊരുക്കി പാക്കിസ്ഥാന്‍, ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

 അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിന്   സുരക്ഷിത താവളമൊരുക്കി പാക്കിസ്ഥാന്‍, ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

 കുപ്രസിദ്ധ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ ഉണ്ടെന്ന് റിപ്പോ്ര്‍ട്ടുകള്‍. ബീഹാറില്‍ നിന്നും പിടിയിലായ അധോലോക കുറ്റവാളി ഇജാസ് ലക്ഡാവാലയാണ് ചോദ്യം ചെയ്യലിനിടെ ദാവൂദ് പാകിസ്താനിലുണ്ടെന്ന് വെളുപ്പെടുത്തിയത്. ദാവൂദിന്റേത് എന്ന് കരുതുന്ന രണ്ട് മേല്‍വിലാസങ്ങളും ലക്ഡാവാല പോലീസിന് നല്‍കിയിട്ടുണ്ട്.

അനീസ്, ചോട്ട ഷക്കീൽ തുടങ്ങിയവരും പാകിസ്ഥാന്റെ ഐ‌എസ്‌ഐയുടെ സുരക്ഷിത താവളത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കറാച്ചിയില്‍ സുരക്ഷിതനായി ദാവൂദ് താമസിച്ച് വരികയാണെന്ന് ലക്ഡാവാല മൊഴി നല്‍കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാകിസ്താനിലെ മികച്ച കമാന്‍ഡോകളെയാണ് ദാവൂദിവിന്റെ സുരക്ഷയ്ക്കായി പാക് ചാരസംഘടനയായ ഐഎസ്‌ഐ ഏര്‍പ്പാടിക്കിയിരിക്കുന്നത്. പാക് പ്രധാനമന്ത്രിയുടേയും, സൈനിക മേധാവിയുടേയും അറിവില്ലാതെ ഇത്തരം ഒരു സുരക്ഷ ദാവൂദിന് നല്‍കാന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ജനുവരി ഒന്‍പതിനാണ് കുപ്രസിദ്ധ കുറ്റവാളി ഇജാസ് ലക്ഡാവാല ബീഹാറിലെ പാറ്റ്‌നയില്‍വെച്ച് മുംബൈ പോലീസിന്റെ പിടിയിലായത്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പ്രവർത്തിക്കുന്ന ഹവാല ശൃംഖലയിലെ കണ്ണിയാണ് ദാവൂദ് . 1993 മാർച്ച് 12 ന് മുംബൈയിൽ നടത്തിയ സ്‌ഫോടനത്തിലൂടെയാണിദ്ദേഹം കുപ്രസിദ്ധി നേടുന്നത്. സ്ഫോടനത്തിൽ 257 പേർ കൊല്ലപ്പെടുകയും 1400 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2003 ൽ ഇന്ത്യൻ, അമേരിക്കൻ സർക്കാരുകൾ ഇബ്രാഹിമിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ അടുത്ത സഹായികൾക്കൊപ്പം ഒരേ സമയം പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ടുവെന്നാണ് ആരോപണം.

Related post