• August 3, 2021

പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ

 പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ

പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ. പെഷവാറിലെ പ്രത്യേക കോടതിയാണ് വധശിക്ഷ വിധിച്ചത്. രാജ്യദ്രോഹക്കുറ്റമാണ് മുഷറഫിനെതിരെ ചുമത്തിയിരിക്കുന്നത്.2007 ല്‍ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിനാണ് കോടതി വധശിക്ഷ വിധിച്ചത്.

2001ല്‍ പാക്കിസ്ഥാന്‍ പ്രസിഡന്റായ അദ്ദേഹം 2008ല്‍ ഇംപീച്‌മെന്റ് നടപടികള്‍ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു. വിദേശത്തു കഴിയുമ്പോള്‍ തന്നെ മുഷറഫ് ഓള്‍ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. 2013 മാര്‍ച്ചില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി പാക്കിസ്ഥാനില്‍ തിരിച്ചെത്തിയ മുഷറഫിന് മത്സരിക്കാനായില്ല. നാഷണല്‍ അസംബ്ലിയിലേക്കു മല്‍സരിക്കാന്‍ നല്‍കിയ എല്ലാ പത്രികകളും തള്ളപ്പെട്ടു. തൊട്ടു പിന്നാലെ അറസ്റ്റ് ചെയ്യപ്പെട്ട് വീട്ടുതടങ്കലിലായി. ഇപ്പോള്‍ നാഡീവ്യൂഹത്തെ തളര്‍ത്തുന്ന അപൂര്‍വ രോഗം ബാധിച്ച് ദുബായില്‍ ചികിത്സയിലാണ് മുഷറഫ്.

Related post