• October 28, 2021

നിര്‍ഭയ കേസ് പ്രതികള്‍ക്ക് തൂക്കുകയര്‍

 നിര്‍ഭയ കേസ് പ്രതികള്‍ക്ക് തൂക്കുകയര്‍

നിര്‍ഭയ കേസില്‍ നാല് പ്രതികള്‍ക്കും മരണ വാറന്റ് പുറപ്പെടുവിച്ചു. ജനുവരി 22ന് രാവിലെ 7 മണിക്ക് വധ ശിക്ഷ നടപ്പാക്കും. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ആരാച്ചാരാകും വധശിക്ഷ നടപ്പാക്കുക. നീണ്ട ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിര്‍ഭയ കേസില്‍ നീതി നടപ്പാവുന്നത്. ബ്ലാക്ക് വാറന്റിന്റെ നടപടിക്ക് മുമ്പായി ഈ നാല് പേരെയും ഏകാന്ത സെല്ലിലാണ് തിഹാറില്‍ പാര്‍പിച്ചിരുന്നത്.

നേരത്തെ വധശിക്ഷയ്ക്കെതിരെ നിര്‍ഭയ കേസ് പ്രതി സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി സുപ്രിംകോടതി തള്ളിയിരുന്നു. വധശിക്ഷ പുനഃപരിശോധിക്കേണ്ടതില്ലെന്ന് സുപ്രിംകോടതി വിലയിരുത്തി. 2012 ഡിസംബര്‍ പതിനാറിനാണ് ഡല്‍ഹിയില്‍ ഓടുന്ന ബസിനുള്ളില്‍ രാജ്യത്തെ നടുക്കിയ കൂട്ടബലാല്‍സംഗം നടന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം ഡിസംബര്‍ ഇരുപത്തിയൊന്‍പതിന് നിര്‍ഭയ സിംഗപ്പൂരിലെ ആശുപത്രിയില്‍വച്ചാണ് മരിച്ചത്.

Related post