• May 14, 2021

ചോക്ലേറ്റ് ഹീറോയില്‍ മയങ്ങി ദീപിക

 ചോക്ലേറ്റ് ഹീറോയില്‍ മയങ്ങി ദീപിക

ഈ നൂറ്റാണ്ടിലെ സെക്‌സിയസ്റ്റ് വുമണിനെ മയക്കി ഏഷ്യയിലെ നമ്പര്‍ വണ്‍ സെക്‌സിയസ്റ്റ് മാന്‍. ഏഷ്യയിലെ ഏറ്റവും സെക്‌സിയസ്റ്റ് മാന്‍ എന്ന വിശേഷണം ഇക്കുറിയും സ്വന്തമാക്കിയത് ഹൃതിക് ആണ്. നൂറ്റാണ്ടിലെ സെക്‌സിയസ്റ്റ് വുമണായി തിരഞ്ഞെടുക്കപ്പെട്ടത് ബോളിവുഡ് സൂപ്പര്‍ നായിക ദീപിക പദുക്കോണ്‍. ഇപ്പോഴിതാ ഹൃതിക്കിന്റെ ലുക്കില്‍ മയങ്ങിയിരിക്കുകയാണ് ദീപിക പദുക്കോണ്‍. ബോളിവുഡ് പി ആണ്‍ ആയ രോഹിണി അയ്യരുടെ വീട്ടില്‍ നടന്ന പാര്‍ട്ടിയില്‍ ഇരുവരും പങ്കെടുത്തിരുന്നു. ഹൃതിക് എങ്ങനെയാണ് ഒരു ചോക്കലേറ്റ് കേക്കിലൂടെ ദീപികയുടെ മനം കവര്‍ന്നതെന്ന് കാണിക്കുന്ന വിഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

കുറച്ചു ദിവസം മുന്‍പ് ഹൃതിക്കിന്റെ പുതിയ ചിത്രം വാറിലെ ലുക്ക് കണ്ട് തനിക്ക് ചോക്കലേറ്റ് പേസ്ട്രി ആണ് ഓര്‍മ വന്നതെന്ന് ദീപിക ട്വീറ്റ് ചെയ്തിരുന്നു. കോര്‍ണര്‍ ഹൗസിലെ ഡെത്ത് ബൈ ചോക്കലേറ്റ് എന്ന പേസട്രിയോടാണ് ഉപമിച്ചത്. ഇപ്പോഴിതാ ഹൃതിക്കില്‍ നിന്ന് തന്നെ ചോക്കലേറ്റ് കഴിക്കാനുള്ള ഭാഗ്യം ദീപികയ്ക്ക് ലഭിച്ചിരിക്കുകയാണ്.

ഒരു സ്പൂണില്‍ കേക്ക് എടുത്ത് ദീപികയുടെ വായില്‍ വയ്ക്കുന്നതാണ് വിഡിയോയില്‍ കാണുന്നത്. ഈ സമയമൊക്കെയും ദീപിക കണ്ണെടുക്കാതെ ഹൃതിക്കിനെ നോക്കി നില്‍ക്കുന്നതും കാണാം. ആ സമയത്ത് വശ്യമായ ചിരി ഹൃതിക്കിന്റെ മുഖത്തും കാണാം. ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴും ദീപികയുടെ കണ്ണുകള്‍ ഹൃതിക്കിന്റെ മുഖത്ത് തന്നെയായിരുന്നു.

Related post