• May 13, 2021

ജെ.എന്‍.യു വിഷയത്തില്‍ മനസ്സു മാറ്റാനാകില്ല; കരുത്തയായി ദീപിക

 ജെ.എന്‍.യു വിഷയത്തില്‍ മനസ്സു മാറ്റാനാകില്ല; കരുത്തയായി ദീപിക

രാജ്യമെങ്ങും പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം കത്തിജ്വലിച്ചപ്പോള്‍, ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ അക്രമം അരങ്ങേറിയപ്പോള്‍, സ്റ്റാര്‍ വാല്യു നോക്കാതെ അവര്‍ക്കടുത്തേക്ക്, തെരുവിലേക്കിറങ്ങി ചെന്നയാളാണ് ദീപിക പദുക്കോണ്‍.

ഛപാക് സിനിമയുടെ റിലീസിന് രണ്ടു ദിവസം മുന്‍പായിരുന്നു അത്. തുടര്‍ന്ന് ദീപികയ്ക്കെതിരേയും സിനിമയ്ക്കെതിരേയും കടുത്ത ആക്രമണമാണ് സൈബര്‍ ലോകത്ത് നടന്നത്.

ഇപ്പോള്‍ ഛപാകിന്റെ റേറ്റിങ് റിപ്പോര്‍ട്ട് ചെയ്ത് കുറച്ച സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടി. ജെ.എന്‍.യു സന്ദര്‍ശനത്തെ തുടര്‍ന്ന് ഐ.എം.ഡി. ബി യില്‍ ദീപികയുടെ സിനിമയ്ക്ക് പത്തില്‍ 4.6 ആണ് റേറ്റിങ് വന്നിരിക്കുന്നത്. അതെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് ഒരു അഭിമുഖത്തില്‍ ദീപികയോട് ചോദിച്ചു.

“ഐ.എം.ബി.ഡി റേറ്റിങ് മാറ്റാം, എന്നാല്‍ എന്റെ മനസ്സു മാറ്റാനാകില്ല” എന്നായിരുന്നു ദീപികയുടെ ഉത്തരം. ജെ.എന്‍.യു വിഷയത്തില്‍ തന്റെ നിലപാട് ഒരിക്കല്‍ കൂടി വ്യക്തമാക്കിയ ദീപികയെ പ്രശംസിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ഒട്ടനവധിപേര്‍ രംഗത്തെത്തി.

Related post