• July 31, 2021

തളര്‍ത്താനാവാത്ത ഉശിരുമായി ദീപിക തിളങ്ങുന്നു

 തളര്‍ത്താനാവാത്ത ഉശിരുമായി ദീപിക തിളങ്ങുന്നു

വിവാദങ്ങളിലും തളരാതെ തലയുയര്‍ത്തിപിടിച്ച് ദീപിക പദുക്കോണ്‍. തന്‌റെ പുതിയ സിനിമയായ ഛപാക് റിലീസ് ചെയ്‌തെങ്കിലും ഇപ്പോഴും അതിന്‌റെ പ്രമോഷനുമായി തിരക്കിലാണ് ദീപിക. മുംബൈ പ്രസ് ക്ലബില്‍ നടന്ന ഫോട്ടോഗ്രഫര്‍മാരുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ദീപികയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

മഞ്ഞ നിറത്തിലുള്ള ട്രഡീഷനല്‍ സ്‌റ്റൈല്‍ സല്‍വാറിലായിരുന്നു ദീപിക എത്തിയത്. ഗോള്‍ഡന്‍ ഷെല്‍ വര്‍ക്കുകളായിരുന്നു ഇതിന്‌റെ ഹൈലൈറ്റ്. ബണ്‍ സ്‌റ്റൈലില്‍ തലമുടി കെട്ടിവച്ച് ദീപികയുടെ വലിയ കമ്മലുകളാണ് എല്ലാവരും ശ്രദ്ധിച്ചത്.

പ്രമുഖ ഡിസൈനറായ സബ്യാസാചിയുടെ കലക്ഷനിലുള്ള എത്‌നിക് സല്‍വാറാണ് ദീപിക ധരിച്ചത്.

Related post