• September 28, 2021

കൂറുമാറുന്നവരെ അഞ്ച് വര്‍ഷത്തേക്ക് വിലക്കണം

 കൂറുമാറുന്നവരെ അഞ്ച് വര്‍ഷത്തേക്ക് വിലക്കണം

ജനപ്രതിനിധികള്‍ കൂറുമാറിയാല്‍ അഞ്ച് വര്‍ഷത്തേക്ക് അവരെ വിലക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. അടുത്ത തെരഞ്ഞെടുപ്പില്‍ കൂറുമാറിയവരെ മത്സരിക്കാന്‍ അനുവദിക്കരുതെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഒരു വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും അദ്ദേഹത്തെ പിന്തുണക്കുന്ന എംഎല്‍എമാരും സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തുന്നതിനിടെയാണ് കപില്‍ സിബലിന്‍റെ പരാമര്‍ശം.

കൊളീജിയം സമ്പ്രദായത്തിലെ നിയമനങ്ങള്‍ സംബന്ധിച്ചും കപില്‍ സിബല്‍ പ്രതികരിച്ചു. ജഡ്ജിമാര്‍ക്ക് സ്വന്തം ഇഷ്ടാനിഷ്ടങ്ങളുണ്ടാവും. നിയമനാധികാരം സര്‍ക്കാരിന് നല്‍കിയാലും ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. ഒരാള്‍ സുപ്രീംകോടതി ജഡ്ജിയാവുമ്പോള്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റിവെയ്ക്കണം. പക്ഷേ വര്‍ഷങ്ങളായി ഇത് സംഭവിക്കുന്നില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.

Related post