• October 22, 2021

ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ച് പിറന്നാള്‍ ആഘോഷം നടത്തിയ ബിജെപി എംഎല്‍എയ്‌ക്കെതിരെ നടപടി

 ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ച് പിറന്നാള്‍ ആഘോഷം നടത്തിയ ബിജെപി എംഎല്‍എയ്‌ക്കെതിരെ നടപടി

ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ച് പിറന്നാള്‍ ആഘോഷം നടത്തിയ ബിജെപി എംഎല്‍എയ്‌ക്കെതിരെ നടപടി. കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംഎല്‍എ എം ജയറാമിനെതിരെയാണ് നടപടി. ഇയാള്‍ക്ക് ബിജെപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മൂന്ന് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

തുരുവേക്കര മണ്ഡലത്തിലെ എംഎല്‍എയാണ് എം ജയറാം. കഴിഞ്ഞ ദിവസമാണ് ലോക്ക് ഡൗണ്‍ ലംഘിച്ച് ജയറാം പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത്. കുട്ടികള്‍ ഉള്‍പ്പെടെ നൂറോളം പേരാണ് പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തത്. മധുരം നല്‍കിയും ബിരിയാണി വിതരണം ചെയ്തുമായിരുന്നു ആഘോഷങ്ങള്‍. പിറന്നാള്‍ ആഘോഷത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടയൊണ് ബിജെപി നടപടി സ്വീകരിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസും കേസെടുക്കുകയായിരുന്നു.

Related post