• July 28, 2021

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി.

 ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി.
കഴിഞ്ഞ ദിവസം പുറത്ത് വന്ന സര്‍വേ ഫലങ്ങളില്‍ ആം ആദ്മി പാര്‍ട്ടിക്ക് മുന്‍തൂക്കമുണ്ട്. ഇന്നലെയാണ് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ അരവിന്ദ് കേജ്രിവാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കുടുംബ സമേതം ജാംനഗര്‍ മജിസ്ട്രേറ്റിന് മുമ്പാകെയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്.

നാമനിര്‍ദേശ പത്രിക നല്‍കുന്നതിന് മുന്നോടിയായി അരവിന്ദ് കേജ്രിവാള്‍ നടത്തിയ റോഡ് ഷോയ്ക്ക് ലഭിച്ച പിന്തുണ പാര്‍ട്ടിയുടെ ആത്മവിശ്വാസം ഇരട്ടിയാക്കി.

കോണ്‍ഗ്രസിന്റെ പ്രതീക്ഷ മുഴുവന്‍ തൂക്ക് മന്ത്രിസഭയിലാണ്. ഇരുപത് സീറ്റുകള്‍ നേടി ഭരണത്തില്‍ നിര്‍ണായക ശക്തിയാകാമെന്ന വിശ്വാസത്തിലാണ് പാര്‍ട്ടി. എന്നാല്‍ അത് അത്ര എളുപ്പമാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

കോണ്‍ഗ്രസിന് പുറമെ ബിജെപിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്ല. സംസ്ഥാന നേതൃത്വത്തിലെ തമ്മിലടി കാരണം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ കഴിയാത്തതാണ് കാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉയര്‍ത്തിക്കാട്ടിയാണ് പാര്‍ട്ടിയുടെ പ്രചാരണം. മൂന്ന് പാര്‍ട്ടികളും റോഡ് ഷോയുമായി പ്രചാരണം കൊഴുപ്പിക്കുകയാണ്.

അതിനിടെ ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ കേജ്രിവാളിനെതിരെ സ്ഥാനാര്‍ത്ഥിയെ മാറ്റുമെന്ന വാര്‍ത്ത ബിജെപി നിഷേധിച്ചു. മൂന്നാ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പ്രസിദ്ധീകരിച്ചു.

Related post