• August 3, 2021

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്സ്ഥാനാർത്ഥി പട്ടിക പുറത്തു വിട്ട് ബിജെപി

 ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്സ്ഥാനാർത്ഥി പട്ടിക പുറത്തു വിട്ട്    ബിജെപി

2020 ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തുവിട്ടു.

70 സീറ്റുകളിൽ 57 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് വെളളിയാഴ്ച  ബിജെപി സംസ്ഥാന അധ്യക്ഷന്‍  മനോജ് തിവാരി പ്രഖ്യാപിച്ചത്. , 57ൽ 11 പേർ എസ്‌സി കമ്മ്യൂണിറ്റിയിൽ നിന്നുള്ളവരാണ്, നാല് പേർ സ്ത്രീകളും, മോഡൽ എസ് ടൗണിൽ നിന്ന് കപിൽ മിശ്രയെയും, പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത രോഹിണി സ്ട്രീറ്റിൽ നിന്നും ജനവിധി തേടും .

പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടിയുടെ ദേശീയ പ്രസിഡന്റ് അമിത് ഷാ, വർക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ, ദില്ലി ബിജെപി മേധാവി മനോജ് തിവാരി, ദില്ലി തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രകാശ് ജാവദേക്കർ തുടങ്ങിയവർ ഉന്നത നേതാക്കൾ ബിജെപി ആസ്ഥാനത്ത് കൂടിയാലോചന നടത്തി.

വോട്ടെടുപ്പിൽ മത്സരിക്കാൻ. 70 നിയമസഭാ സീറ്റുകളിലേക്ക് 1,400 ൽ അധികം പേരുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ദില്ലി ബിജെപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. അതേസമയം, 2020 ലെ ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു.

ആം ആദ്മി നേതാവും ദില്ലി ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ മനീഷ് സിസോഡിയയും മറ്റ് 11 പേരും വ്യാഴാഴ്ച നാമനിർദേശ പത്രിക നൽകി. ദില്ലിയിലെ പട്പർഗഞ്ച് മണ്ഡലത്തിൽ നിന്നുമാണ് സിസോഡിയ വീണ്ടും മത്സരിക്കുന്നത്.

Related post