• October 16, 2021

കൊറോണയെ തുരത്താന്‍ 5 ടി പ്ലാനുമായി ഡല്‍ഹി സര്‍ക്കാര്‍

 കൊറോണയെ തുരത്താന്‍ 5 ടി പ്ലാനുമായി  ഡല്‍ഹി സര്‍ക്കാര്‍

കൊറോണവൈറസ് വ്യാപനം തടയാനായി 5 ടി (5T) പ്രവര്‍ത്തന പദ്ധതി ആവിഷ്‌കരിച്ച് ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ്‌ ഇക്കാര്യം അറിയിച്ചത്.ടെസ്റ്റിംഗ്, ട്രെയ്സിംഗ്, ട്രീറ്റ്‌മെന്റ്, ടീം വര്‍ക്ക്, ട്രാക്കിംഗ് എന്നിവ 5 ടി പ്ലാനില്‍ ഉള്‍പ്പെടുന്നു.

റാന്‍ഡം ടെസ്റ്റിങ് – Random Testing

പുതിയ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള പ്രധാന മാര്‍ഗ്ഗം പരിശോധനയാണെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറയുന്നു. ഹോട്ട്സ്പോട്ട് പ്രദേശങ്ങളായ ദില്‍ഷാദ് ഗാര്‍ഡന്‍, നിസാമുദ്ദീന്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ഒരു ലക്ഷം ദ്രുത പരിശോധന നടത്തും.

സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തല്‍ – Tracing of contacts

പോസിറ്റീവ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരെയും നിരീക്ഷണത്തില്‍ കഴിയുന്നവരെയും പിന്തുടരും. ക്വാറന്റെയ്ന്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ദില്ലി പോലീസിന്റെ സഹായം സ്വീകരിക്കും.തബ് ലീഗ് ജമാഅത്ത് പരിപാടിയില്‍ പങ്കെടുത്തവരുടെ ഫോണ്‍ നമ്പറുകള്‍ തങ്ങള്‍ സമീപ പ്രദേശങ്ങളിലെ പോലീസിന് കൈമാറും .ഇതുവഴി അവരെ പിന്തുടരാന്‍ സാധിക്കും.

വൈറസ് ബാധ സ്ഥിരീകരിച്ചവരെ ചികിത്സിക്കല്‍ – Treatment of positive casse

കൊറോണ വൈറസ് രോഗികള്‍ക്കായി 2,950 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊറോണ വൈറസ് രോഗികളെ മാത്രമായിരിക്കും എല്‍എന്‍ജെപി, ജിബി പന്‍ത്, രാജീവ് ഗാന്ധി ആശുപത്രികള്‍ ചികിത്സിക്കുക. കൊറോണ വൈറസ് രോഗികളെ മാത്രം ചികിത്സിക്കാന്‍ സ്വകാര്യ ആശുപത്രികളില്‍ 400 ഓളം കിടക്കകള്‍ തയ്യാറാക്കി. 12,000 ഹോട്ടല്‍ മുറികള്‍ ഏറ്റെടുക്കും. ഗുരുതരമായ രോഗികളെയും പ്രായമായവരെയും ആശുപത്രികളിലും നേരിയ ലക്ഷണങ്ങളുള്ളവരെ ഹോട്ടലുകളിലും ധര്‍മ്മശാലകളിലും പാര്‍പ്പിക്കും.

ഒരുമിച്ചുള്ള പ്രവര്‍ത്തനം – Teamwork
ടീം വര്‍ക്കിലൂടെ മാത്രമേ പുതിയ കൊറോണ വൈറസിനെ പരാജയപ്പെടുത്താന്‍ കഴിയുകയുള്ളൂവെന്നും വൈറസ് പടരാതിരിക്കാന്‍ കേന്ദ്രത്തോടൊപ്പം എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ദില്ലി മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് നമ്മള്‍ പഠിക്കണം. ഡോക്ടര്‍മാരും നഴ്‌സുമാരും ടീമുകളിലെ പ്രധാന അംഗങ്ങളാണ്. അവരുടെ സംരക്ഷണം പരമപ്രധാനമാണ്.

അന്വേഷണവും നിരീക്ഷണവും – Tracking and monitoring

കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാന്‍ സ്വീകരിച്ച എല്ലാ നടപടികളെക്കുറിച്ചും ചികിത്സാപുരോഗതിയെക്കുറിച്ചും ഡല്‍ഹി സര്‍ക്കാര്‍ സജീവമായി നിരീക്ഷിക്കും.

Related post