• November 30, 2021

ഡല്‍ഹി തെരഞ്ഞെടുപ്പ് നേരിടാന്‍ മുന്നിട്ടിറങ്ങി ബിജെപി

 ഡല്‍ഹി തെരഞ്ഞെടുപ്പ് നേരിടാന്‍ മുന്നിട്ടിറങ്ങി ബിജെപി

ഡല്‍ഹി തെരെഞ്ഞെടുപ്പ് നേരിടാന്‍ പ്രചാരണത്തിന് പ്രധാനമന്ത്രി ഉള്‍പ്പെടെ 40 മുതിര്‍ന്ന നേതാക്കളെ അണിനിരത്തി ബി ജെ പി.

ഇവരുടെ പട്ടിക ബിജെപി തയ്യാറാക്കി കഴിഞ്ഞു. പ്രധാനമന്ത്രിയാണ് പട്ടികയില്‍ ഒന്നാമന്‍.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പട്ടികയിലെ ഒന്നാമന്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, നിതിന്‍ ഗഡ്കരി, രാജ്നാഥ് സിങ്, ഹര്‍ഷവര്‍ധന്‍, തുടങ്ങിയവരും പ്രചാരണയോഗങ്ങളില്‍ പങ്കെടുക്കും.

യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് ഇതില്‍ പ്രമുഖന്‍. മുന്‍മുഖ്യമന്ത്രിമാരായ ശിവരാജ് സിങ് ചൗഹാനും അര്‍ജുന്‍ മുണ്ടെയും അടക്കം വോട്ട് പിടിക്കാനായി കളത്തിലിറങ്ങും. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയിലെ വോട്ടെടുപ്പ്. ഫെബ്രുവരി 11 ന് വോട്ടെണ്ണലും.

Related post