• May 13, 2021

ദില്ലി നിയമസഭ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു

 ദില്ലി നിയമസഭ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു

ദില്ലിയിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഒറ്റഘട്ടമായി ഫെബ്രുവരി എട്ടിനാണ് വോട്ടെടുപ്പ്. 70 മണ്ഡലങ്ങളാണ് വിധിയെഴുതുക. വോട്ടെണ്ണല്‍ ഫെബ്രുവരി പതിനൊന്നിനായിരിക്കും. പാര്‍ട്ടികള്‍ക്ക് പ്രചരണത്തിന് ലഭിക്കുക 15 ദിവസങ്ങള്‍ മാത്രമായിരിക്കും. ആംആദ്മിക്കും ബിജെപിക്കും തിരഞ്ഞെടുപ്പ് നിര്‍ണായകം.
കഴിഞ്ഞ തവണ 70 ല്‍ 67 സീറ്റ് നേടിയാണ് ആം ആദ്മി അധികാരത്തിലെത്തിയത്. ഇത്തവണ മോദിയെ മുന്‍നിര്‍ത്തിയാണ് ബി ജെ പി തെരെഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ നടത്തുന്നത്.

Related post