• October 16, 2021

കൊവിഡ് രോഗികകളെ പരിചരിച്ച് മരിക്കുന്നവരുടെ കൂടുംബത്തിന് 1 കോടി ധനസഹായം നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

 കൊവിഡ് രോഗികകളെ പരിചരിച്ച് മരിക്കുന്നവരുടെ കൂടുംബത്തിന് 1 കോടി ധനസഹായം നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

രാജ്യത്തെ കൊവിഡ് രോഗികൾക്കുവേണ്ടി സേവനമനുഷ്ഠിച്ച് ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് ഒരു കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ബുധനാഴ്ച ഇക്കാര്യം പ്രസ്താവിച്ചതായി പ്രമുഖ വാർത്ത ഏജൻസിയായ എ എൻ ഐ റിപ്പോർട്ടു നൽകി.

“ശുചീകരണത്തൊഴിലാളികളോ, ഡോക്ടർമാരോ, നഴ്സുമാരോ ആരെങ്കിലും കൊവിഡ് 19 രോഗബാധിതർക്ക് സേവനം നൽകുന്നതിനിടയിൽ ജീവൻ നഷ്ടപ്പെടുകയാണെങ്കിൽ, അവരുടെ സേവനത്തെ ബഹുമാനിച്ചുകൊണ്ട്, അവരുടെ കുടുംബത്തിന് ഒരു കോടി രൂപ നൽകും. അവർ സ്വകാര്യമേഖലയിൽ നിന്നാണോ സർക്കാർ മേഖലയിൽ നിന്നാണോ എന്നതു കാര്യമാക്കില്ല.” കെജ്രിവാൾ പറഞ്ഞു.

Related post