• October 16, 2021

നിർഭയ കേസ്: മുകേഷ് സിംഗ് വീണ്ടും കോടതിയിൽ

 നിർഭയ കേസ്: മുകേഷ് സിംഗ് വീണ്ടും കോടതിയിൽ

വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിർഭയ മാനഭംഗ-കൊലപാതകക്കേസിലെ നാല്  കുറ്റവാളികളിൽ ഒരാളായ മുകേഷ് സിംഗ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ വിധിപറയുന്നത്  കോടതി മാറ്റിവച്ചു. സംഭവ സമയം സിംഗ് ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. വിചാരണക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് സിംഗ് ബുധനാഴ്ച ഹൈക്കോടതിയെ സമീപിച്ചത്.  
മരണവാറണ്ട് നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ എം എൽ ശർമ സമർപ്പിച്ച ഹർജി ഡൽഹി കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു.
“രാജസ്ഥാനിലെ കരോലിയിൽ വച്ചാണ് മുകേഷിനെ അറസ്റ്റു ചെയ്തത്. ഡൽഹിയിൽ കുറ്റകൃത്യം ചെയ്തശേഷം കരോലിയിലേക്ക് പലായനം ചെയ്യുക എന്നത് അസാധ്യമാണ്,”  ശർമ അവകാശപ്പെട്ടു.
പ്രോസിക്യൂഷൻ സാക്ഷിമൊഴി ഇതിനെ പിന്തുണയ്ക്കുന്നുവെന്നും പ്രോസിക്യൂഷൻ രേഖകൾ തടഞ്ഞില്ലായിരുന്നുവെങ്കിൽ മുകേഷിന്റെ നിരപരാധിത്വം തെളിയുമായിരുന്നുവെന്നും ശർമ വാദിച്ചു.
മുകേഷ് സിംഗ്, അക്ഷയ് സിംഗ്, പവൻ ഗുപ്ത, വിനയ് ശർമ എന്നീ നാല് കുറ്റവാളികളുടെ വധശിക്ഷ മാർച്ച് 20 ന് പുലർച്ചെ 5: 30 ന് നടപ്പാക്കും. 

Related post