• June 15, 2021

ഡൽഹിയിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

 ഡൽഹിയിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന്  മുന്നറിയിപ്പ്

 ഇന്ത്യാ-ചൈന അതിർത്തി തർക്കത്തിന് പിന്നാലെ ഡൽഹിയിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്.

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ സുരക്ഷ ശക്തമാക്കി. രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന വിവരമനുസരിച്ച് ഡൽഹിയിൽ ആക്രമണം നടത്തുന്നതിനായി ജമ്മു കശ്മീരിൽ നിന്ന് ട്രക്കിൽ നാല് മുതൽ ഏഴ് ഭീകരർ വരെ പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ഈ സംഘത്തിൽ രണ്ടോ, മൂന്നോ പേർ ഡൽഹിയിൽ എത്തിയതായും സൂചനയുണ്ട്. ഇതനുസരിച്ച് മന്ത്രാലയങ്ങൾക്കും, ഗസ്റ്റ് ഹൗസുകൾക്കും മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ലഡാക്ക് അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷവും, കോവിഡും മറയാക്കിയാണ് ഭീകരർ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നത്.

Related post