• May 15, 2021

ആരെയും അറസ്റ്റ് ചെയ്യാം , കരുതൽ തടങ്കലിൽ വയ്ക്കാം ,ഡൽഹി പോലീസിന് പ്രത്യേക അധികാരം നൽകി കേന്ദ്ര സർക്കാർ

 ആരെയും അറസ്റ്റ് ചെയ്യാം , കരുതൽ തടങ്കലിൽ വയ്ക്കാം ,ഡൽഹി പോലീസിന് പ്രത്യേക അധികാരം നൽകി കേന്ദ്ര സർക്കാർ

ഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം വ്യാപിക്കുന്നതിനിടെ ഡല്‍ഹി പൊലീസിന് പ്രത്യേക അധികാരം നല്‍കി ലഫ്റ്റ്നന്റ് ഗവര്‍ണര്‍. ദേശീയ സുരക്ഷ നിയമപ്രകാരം ആരെയും കസ്റ്റഡിയില്‍ എടുക്കാനുള്ള അനുമതി നല്‍കികൊണ്ടാണ് ലഫ്റ്റ്നന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍ ഉത്തരവിറക്കിയിരിക്കുന്നത്.

ദേശീയ സുരക്ഷ നിയമപ്രകാരം ദേശീയ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഒരു വ്യക്തി ഭീഷണിയാണെന്ന് അധികാരികള്‍ക്ക് തോന്നിയാല്‍ അയാളെ മാസങ്ങളോളം ഒരു കുറ്റവും ചുമത്താതെ തടങ്കലിലാക്കാന്‍ പൊലീസിന് അധികാരമുണ്ട്. എന്തിനാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് 10 ദിവസത്തേക്ക് അറിയിക്കണമെന്നുമില്ല.

പൊലീസിന് പ്രത്യേക അധികാരം നല്‍കിയതിലൂടെ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് നീക്കമെന്നും സൂചനയുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെ ആണ് ഇതെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ നിലവിലെ സാഹചര്യവുമായി ഇതിന് ബന്ധമില്ലെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. ജനുവരി 19 മുതല്‍ ഏപ്രില്‍ 18 വരെ സുരക്ഷ കണക്കിലെടുത്ത് ആരെയും കസ്റ്റഡയിലെടുക്കാനുള്ള അനുമതിയാണ് ഡല്‍ഹി പൊലീസിന് ലഭിച്ചിരിക്കുന്നത്.

Related post