• August 3, 2021

ബസുകള്‍ കത്തിച്ചതും പോലീസോ? വീഡിയോകള്‍ സംസാരിക്കുന്നു

 ബസുകള്‍ കത്തിച്ചതും പോലീസോ? വീഡിയോകള്‍ സംസാരിക്കുന്നു

പൗരത്വ നിയമത്തിനെതിരെ കത്തിപടര്‍ന്ന പ്രതിഷേധത്തില്‍ അക്രമ അഴിച്ച് വിട്ടതാരെന്ന ചോദ്യമുയരുന്നു. ജാമിയ മിലിയ സര്‍വകലാശാലയില്‍ ഇന്നലെ രാത്രിയിലെ പൊലീസ് നടപടിയുടെ ദൃശ്യങ്ങള്‍ പുറത്ത് വരുന്നു. ബസുകള്‍ കത്തിച്ചതും പൊലീസ് തന്നെയാണെന്ന് ആരോപിച്ചുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുത്. എന്നാല്‍ പൊലീസ് ഇതു നിഷേധിച്ചു.


ഡല്‍ഹി ജാമിയ നഗറില്‍ പൗരത്വബില്ലിനെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം തുടരുന്നിതിനിടെ ഇന്നലെ വൈകീട്ട് അഞ്ചു ബസുകള്‍ അഗ്‌നിക്കിരയാക്കിയിരുന്നു ആ ദൃശ്യങ്ങളാണു പിന്നാലെ പുറത്തുവന്നത്. പൊലീസ് നോക്കി നില്‍ക്കെ രണ്ടു പേര്‍ ബസിനകത്തേക്കു എന്തോ ഒഴിക്കുന്നതു ദൃശ്യങ്ങളില്‍ വ്യക്തം.

ഈ സംഭവങ്ങള്‍ക്കു ശേഷമാണ് പൊലീസ് ക്യാംപസിനുള്ളിലെത്തിയത്. ലൈബ്രറിയില്‍ വാതിലടച്ചിരുന്ന വിദ്യാര്‍ഥികളെ വാതില്‍ തുറന്ന ശേഷം പൊലീസ് അക്രമിച്ചു. പെണ്‍കുട്ടികളെ ഹോസ്റ്റലിലും ടോയ്‌ലറ്റിലും പോലും കയറി അക്രമിച്ചതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. പൊലീസ് ടോയ്ലറ്റില്‍ കയറി ലൈറ്റണച്ചു ലാത്തി വീശിയെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. പരുക്കേറ്റവരുടെ ദൃശ്യങ്ങള്‍ ആരോപണം ശരിവയ്ക്കുന്നു. പരുക്കേറ്റവരില്‍ ചിലരെ ആശുപത്രിയിലെത്തിക്കാനനുവദിക്കാതെ പൊലീസ് ജീപ്പിലിട്ട് കൊണ്ടു പോകുന്നതും കാണാം.

Related post