• May 14, 2021

തണുത്ത് വിറച്ച് ഡല്‍ഹി : നൂറ്റാണ്ടിലെ ഏറ്റവും വലിയ ശൈത്യം

 തണുത്ത് വിറച്ച് ഡല്‍ഹി : നൂറ്റാണ്ടിലെ  ഏറ്റവും വലിയ ശൈത്യം


അന്തരീക്ഷ മലിനീകരണത്തിനു പിന്നാലെ അതിശൈത്യവും ഡല്‍ഹിയെ വരിഞ്ഞ് മുറുക്കുന്നു. ഡിസംബര്‍ 27 ന് രാജ്യതലസ്ഥാനത്ത് , സീസണിലെ ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് പറയുന്നു.
ഇന്ന് നില 2.4 ഡിഗ്രിയിലേക്ക് താഴ്ന്നു. വെള്ളിയാഴ്ചത്തെ ഏറ്റവും കുറഞ്ഞ താപ നില 4.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. 118 വര്‍ഷത്തിനിടെയുള്ള ഏറ്റവും കടുത്ത തണുപ്പാണിത്.

വെള്ളിയാഴ്ച വരെ നഗരത്തിലെ ശരാശരി താപനില 19.4 ഡിഗ്രി ആയിരുന്നു. ഡല്‍ഹിയില്‍ കൂടിയ താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ ആയിരുന്നത് 1919, 199, 1961, 1997 എന്നീ വര്‍ഷങ്ങളില്‍ മാത്രമാണ്. പഞ്ചാബ്, ഹരിയാന, ഛത്തീസ്ഗഢ്, ഡല്‍ഹി, വടക്കന്‍ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അതിശൈത്യത്തിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നു. ഇടതൂര്‍ന്ന മഞ്ഞില്‍ ഡല്‍ഹിയിലെ മിക്കയിടങ്ങളിലും കുറഞ്ഞ ദൃശ്യത അനുഭവപ്പെട്ടു. ഇത് റെയില്‍, റോഡ്, വ്യോമ ഗതാഗതങ്ങളെ ബാധിക്കുകയും ചെയ്തു.
1997 ന് ശേഷം ഡിസംബറിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തണുപ്പിനാണ് ഡല്‍ഹി ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.

Related post