• October 24, 2021

കൊവിഡ് 19: പഴം-പച്ചക്കറി വില്‍പന 60 ശതമാനം കുറഞ്ഞു

 കൊവിഡ് 19: പഴം-പച്ചക്കറി വില്‍പന 60 ശതമാനം കുറഞ്ഞു

രാജ്യം പൂര്‍ണമായി അടച്ചിട്ടതോടെ പച്ചക്കറികളുടെയും പഴങ്ങളുടെയും ആവശ്യകത 60 ശതമാനം കുറഞ്ഞു. ഇതേതുടര്‍ന്ന് വിപണിയില്‍നിന്ന് മൊത്തവിതരണക്കാര്‍ പിന്‍വാങ്ങിയതായി കച്ചവടക്കാര്‍ പറയുന്നു.

ഹോട്ടലുകള്‍, ധാബകള്‍, റസ്റ്ററന്റുകള്‍ എന്നിവ അടഞ്ഞതോടെയാണ് വില്പനയില്‍കാര്യമായ കുറവുണ്ടായത്. രാജ്യമൊട്ടാകെ 21 ദിവസത്തെ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ അവശ്യസാധനങ്ങളുടെ ചരക്കുനീക്കംമാത്രമാണ് നടക്കുന്നത്.

പലസംസ്ഥാനങ്ങളും അന്യസംസ്ഥാന വാഹനങ്ങള്‍ കടത്തിവിടാതായതോടെ മൊത്തകച്ചവടക്കാരെ കാര്യമായി ബാധിച്ചു.

Related post