• June 15, 2021

ആശങ്കയിലാക്കി കണ്ണൂരിൽ ഡെങ്കിപ്പനി

 ആശങ്കയിലാക്കി കണ്ണൂരിൽ ഡെങ്കിപ്പനി

കണ്ണൂർ ജില്ലയിൽ കൊവിഡ് വ്യാപനത്തിനൊപ്പം ഡെങ്കിപ്പനിയും പടർന്നുപിടിക്കുന്നു. ജില്ലയിൽ പത്തൊൻപത് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ബാധിച്ച് ചെണ്ടയാട് പഞ്ചായത്തിലെ യുവാവ് മരിച്ചതായും വിവരമുണ്ട്. ഇതേ തുടർന്ന് ആരോഗ്യ വിഭാഗം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.

കൊവിഡിനൊപ്പം ഡെങ്കിപ്പനിയും പടർന്നുപിടിക്കുന്നത് ആരോഗ്യപ്രവർത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്.

Related post