• October 24, 2021

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്ത ജനങ്ങള്‍ക്ക് നാളെ മുതൽ വിലക്ക്

 ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്ത ജനങ്ങള്‍ക്ക് നാളെ മുതൽ വിലക്ക്

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭക്ത ജനങ്ങള്‍ക്ക് നാളെ മുതല്‍ പ്രവേശനമില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റി അറിയിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിവാഹം, ചോറൂണ്, കൃഷ്ണനാട്ടം, വാഹന പൂജ, ഉദയാസ്തമന പൂജ ചുറ്റുവിളക്ക് വഴിപാടുകള്‍ എന്നിവ ഉണ്ടായിരിക്കില്ല. ഇക്കാര്യം അറിയിച്ചത്. കൊറോണ വ്യാപനം തടയാനാണ് ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുന്നത്.

കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉത്സവങ്ങളും വിവാഹവും മറ്റ് ആഘോഷങ്ങളും ചടങ്ങുകളായി മാത്രം നടത്തിയാല്‍ മതിയെന്നാണ് ആരോഗ്യ വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം

Related post