• May 13, 2021

വനിതാ പോലീസുകാര്‍ക്ക് ഇനി പ്രത്യേക സംബോധനയില്ല

 വനിതാ പോലീസുകാര്‍ക്ക് ഇനി പ്രത്യേക സംബോധനയില്ല

ലിംഗ നീതി നടപ്പാക്കുന്നതിന്‌റെ ഭാഗമായി വനിത പോലീസുകാരുടെ സ്ഥാനപേരിനൊപ്പം ഇനിമുതല്‍ ‘വുമണ്‍’ എന്ന് ഉപയോഗിക്കില്ല. ഡി ജി പി ലോക്‌നാഥ് ബെഹ്‌റയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

മുന്‍പ് വനിതാ പൊലീസുകാരെ വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, വനിതാ ഹെഡ്‌കോണ്‍സ്റ്റബിള്‍, വനിതാ എസ്‌ഐ, വനിതാ സിഐ, വനിതാ ഡിവൈഎസ്പി എന്നിങ്ങനെയാണ് അഭിസംബോധന ചെയ്തിരുന്നത്. ഇത് തുടര്‍ന്നുവന്നു. ഇതിനാണ് ഇനി മുതല്‍ മാറ്റം വരുക. പുരുഷ പൊലീസിനെ പോലെ സിവില്‍ പൊലീസ് ഓഫീസര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍, സിവില്‍ പൊലീസ് ഓഫീസര്‍ എന്നും ബറ്റാലിയനിലെ വനിതകള്‍ പൊലീസ് കോണ്‍സ്റ്റബിള്‍, ഹവില്‍ദാര്‍ എന്നുമായിരിക്കും ഇനി മുതല്‍ ഉപയോഗിക്കുക. ഡബ്ല്യുസിപിഒ, ഡബ്ല്യുഎസ്സിപിഒ എന്ന വാക്കും പൊലീസില്‍ ഇല്ലാതാകും

വനിതാ പൊലീസില്‍ ഇപ്പോള്‍ രണ്ടു വിഭാഗമാണുള്ളത്. 1995ന് മുന്‍പ് സേനയിലെത്തിയവരും (ക്ലോസ്ഡ് വിങ്), അതിന് ശേഷമെത്തിയവരും. 1995 ന് ശേഷം സേനയുടെ ഭാഗമായ വനിതകള്‍ക്കാകും പുതിയ നടപടി ബാധകമാകുക. പുതിയ നടപടിയെ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ സ്വാഗതം ചെയ്തു.

Related post