• May 15, 2021

ധനുഷ് – മാരി സെല്‍വരാജ് കൂട്ടുകെട്ടില്‍ ”കര്‍ണന്‍ ” ഒപ്പം തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ രജിഷയും

 ധനുഷ് – മാരി സെല്‍വരാജ് കൂട്ടുകെട്ടില്‍ ”കര്‍ണന്‍ ”   ഒപ്പം തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ രജിഷയും

മലയാളത്തില്‍ വേരുറപ്പിച്ച് കഴിഞ്ഞാല്‍ തമിഴിലേക്ക് ചേക്കേറുന്നവരാണ് മലയാളി നടിമാര്‍ .ഈ പട്ടികയിലെ അടുത്തയാളാണ് രജിഷാ വിജയന്‍ .ഓരോ ചിത്രത്തിനമനുസരിച്ച് ഗംഭീര മേക്ക് ഓവറിന് വിധേയമാകുന്ന നടിയാണ് രജിഷ .ഇപ്പോഴിതാ താരം തമിഴ് ചലച്ചിത്രരംഗത്തേക്ക് കടക്കുകയാണ്.

പരിയേറും പെരുമാള്‍ എന്ന ഹിറ്റ് ചിത്രത്തിനുശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണന്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിന്റെ യുവതാരം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. ധനുഷ് ചിത്രത്തില്‍ നായകനായെത്തുന്നത്.ധനുഷിന്റെ നാല്‍പ്പത്തിയൊന്നാമത്തെ ചിത്രം കൂടിയാണ് കര്‍ണന്‍.മലയാള താരം ലാലും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.യോഗി ബാബു,നടരാജന്‍ സുബ്രഹ്മണ്യന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രശസ്ത സംവിധായകന്‍ പാ രഞ്ജിത്ത് നിര്‍മ്മിച്ച പരിയേറും പെരുമാള്‍ തമിഴ്നാടിനു പുറമെ കേരളത്തിലും വന്‍ ചര്‍ച്ചയായിരുന്നു.ജാതീയമായി അടിച്ചമര്‍ത്തപ്പെട്ടവരുടെ കഥ പറഞ്ഞ ചിത്രത്തിന് മികച്ച പ്രേക്ഷകപിന്തുണയായിരുന്നു കേരളത്തില്‍ നിന്നും ലഭിച്ചത്.പരിയേറും പെരുമാള്‍ എന്ന ചിത്രത്തിന് സംഗീതമൊരുക്കിയ സന്തോഷ് നാരായണന്‍ ആണ് ഈ ചിത്രത്തിലും സംഗീതമൊരുക്കുന്നത്.ധനുഷിനൊപ്പം മൂന്നാം തവണയാണ് സന്തോഷ് ഒരുമിക്കുന്നത്.വട ചെന്നൈ,കൊടി എന്നിവയായിരുന്നു ഇവരുവരും നേരത്തെ ഒരുമിച്ച ചിത്രങ്ങള്‍.വി ക്രിയേഷന്‍സിന്റെ ബാനറില്‍ എസ് തനുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Related post