• October 23, 2021

താരമായി പ്രജിത്ത്; കൈയ്യടിച്ച് വരവേറ്റ് ഗ്രാമം

 താരമായി പ്രജിത്ത്; കൈയ്യടിച്ച് വരവേറ്റ് ഗ്രാമം

ലോകം കൊവിഡ് 19 ഭീതിയിലാണ്. എങ്ങിനെയും അതിജീവിക്കണം എന്ന ഒറ്റ ലക്ഷ്യത്തോടെ സര്‍ക്കാരും ജനങ്ങളും ആരോഗ്യ പ്രവര്‍ത്തകരും ഒറ്റക്കെട്ടായി മുന്നോട്ടുനീങ്ങുന്നു. എന്തു വില കൊടുത്തും നാടിനെ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലാണവര്‍.

ആരോഗ്യ പ്രവര്‍ത്തകരെ പ്രശംസിച്ചും അഭിനന്ദിച്ചും ലോകം തന്നെ കൂടെയുണ്ട്. ഇത്രയും വലിയ മഹാമാരിയെ ലോകം നേരിടുമ്പോഴും മനസ്സലിക്കുന്ന ദൃശ്യങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം എറണാകുളം പള്ളുരുത്തിയില്‍ താമസിക്കുന്ന കളമശ്ശേരി മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ലാബ് അസ്സിസ്റ്റന്റ് എംഎം പ്രജിത്ത് ആണ്.

ഭിന്നശേഷിക്കാരനായ പ്രജിത്ത് തുടര്‍ച്ചയായ നാല് ദിവസത്തെ ഡ്യൂട്ടിക്ക് ശേഷമാണ് വീട്ടിലേക്ക് തിരികെ എത്തിയത്. സംസ്ഥാനം ആശങ്കപ്പെട്ട് നില്‍ക്കുന്ന ഈ വേളയില്‍ നാടിനു വേണ്ടി ജോലി ചെയ്ത പ്രജിത്തിനെ കയ്യടിച്ചാണ് നാട്ടുകാര്‍ വരവേറ്റത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

Related post