• October 23, 2021

കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് കസ്റ്റഡിയില്‍

 കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് കസ്റ്റഡിയില്‍

മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിങ് പോലിസ് കസ്റ്റഡിയില്‍. ബംഗളൂരുവിലെ ഹോട്ടലില്‍ മധ്യപ്രദേശിലെ വിമത എംഎല്‍എമാരെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്.  എം.എല്‍.എ മാരെ ബി.ജെ.പി തടവില്‍ വച്ചിരിക്കുകയാണെന്ന് ദിഗ്‌വിജയ് സിങ്ങ് ആരോപിച്ചു.

ദിഗ്‌വിജയ് സിങ്ങും, കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറും ,കോൺഗ്രസ് നേതാക്കളും 22 വിമത എംഎല്‍എമാര്‍ താമസിക്കുന്ന റമദ ഹോട്ടലിലേക്ക് പോയെങ്കിലും , ഹോട്ടലിലേക്ക് പ്രവേശിക്കാന്‍ അവരെ പോലിസ് അനുവദിച്ചില്ല. പോലിസ് പ്രവേശനം നിഷേധിച്ചതോടെ ഹോട്ടലിന് മുന്നില്‍ ധര്‍ണയിരുന്ന ദിഗ് വിജയ് സിംഗിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ബിജെപി സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്ന് ഡി കെ ശിവകുമാറും ആരോപിച്ചു. അതേസമയം മധ്യപ്രദേശില്‍ 48 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ എതിര്‍ കക്ഷി ഹാജരാകാത്ത സാഹചര്യത്തില്‍ ഹര്‍ജി പരിഗണിക്കുന്നത് ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു.

Related post