• October 16, 2021

”പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം” മോദിയുടെ ആഹ്വാനത്തിനെതിരെ വിമര്‍ശനവുമായി ലിജോ ജോസ് പെല്ലിശ്ശേരി

 ”പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം” മോദിയുടെ ആഹ്വാനത്തിനെതിരെ വിമര്‍ശനവുമായി ലിജോ ജോസ് പെല്ലിശ്ശേരി

കെറോണയെന്ന ഇരുട്ടിനെ അകറ്റാന്‍ ദീപങ്ങള്‍ തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ അനുകൂലിച്ചും,പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത് .പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കല്‍ പ്രസ്താവനയെ പരിഹസിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ഫേസ്ബുക്കിലുടെ പ്രതികരിച്ചു.

കൊറോണയെ പ്രതിരോധിക്കാന്‍ എല്ലാവരും ഏപ്രില്‍ അഞ്ച് ഞാറാഴ്ച 9 മണിക്ക് വീടുകളിലെ വൈദ്യുതി വിളക്കുകള്‍ അണച്ച് ചെറുവെളിച്ചങ്ങള്‍ തെളിയിക്കണമെന്നായിരുന്നു നോദിയുടെ ആഹ്വാനം.

‘പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം’ എന്നിങ്ങനെയാണ് ലിജോയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

” പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം ??

NB: മെഴുതിരി , ബള്‍ബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ് , എമര്‍ജന്‍സി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയില്‍ പ്രവേശിപ്പിക്കുന്നതല്ല
എന്ന്
കമ്മിറ്റി”

Related post