• November 30, 2021

സംവിധായകന്‍ വിവേക് ആര്യന്‍ അന്തരിച്ചു.

 സംവിധായകന്‍ വിവേക് ആര്യന്‍ അന്തരിച്ചു.

സംവിധായകന്‍ വിവേക് ആര്യന്‍ അന്തരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംവിധായകൻ ജിത്തു ജോസഫിന്റെ മെമ്മറീസ്‌, ദൃശ്യം എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്‌. നാലു വർഷമായി തൃപ്പൂണിത്തുറയിൽ താമസിക്കുന്ന വിവേക്‌ ആര്യൻ പരസ്യ സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്‌. രണ്ട്‌ തമിഴ്‌ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്‌. ഭാര്യ അമൃത ‘ഓർമയിൽ ഒരു ശിശിരം’ എന്ന ചിത്രത്തിൽ വിവേകിന്റെ സഹസംവിധായികയായിരുന്നു.

ഗുരുവായൂർ മേൽശാന്തിയായിരുന്ന പഴയത്ത്‌ സുബ്രഹ്മണ്യൻ നമ്പൂതിരിയുടേയും കൃഷ്‌ണൻ നമ്പൂതിരിയുടേയും സഹോദരന്റെ മകനാണ്‌ വിവേക്‌ ആര്യൻ. കൊടുങ്ങല്ലൂരില്‍ ഡിസംബര്‍ 22നുണ്ടായ വാഹനാപകടത്തില്‍ ആര്യന്റെ തലക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. അപകടത്തില്‍ ഭാര്യ അമൃതയ്ക്കും പരിക്കേറ്റിരുന്നു.

Related post