• June 18, 2021

ജോസ് കെ മാണി വിഭാഗം യു ഡി എഫില്‍ നിന്ന് പുറത്ത്

 ജോസ് കെ മാണി വിഭാഗം യു ഡി എഫില്‍ നിന്ന് പുറത്ത്

ജോസ് കെ മാണി വിഭാഗം യു ഡി എഫില്‍ നിന്ന് പുറത്ത്. മുന്നണി നിര്‍ദേശമനുസരിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവക്കാന്‍ ജോസ് വിഭാഗം തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് യു ഡി എഫ് കടുത്ത നടപടി സ്വീകരിച്ചത്.

ജോസ്-ജോസഫ് പക്ഷങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പല തവണ ചര്‍ച്ച നടത്തിയുണ്ടാക്കിയ ധാരണ പാലിക്കാന്‍ ജോസ് വിഭാഗം തയാറായില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ വാര്‍ത്താ സമ്മേളത്തില്‍പറഞ്ഞു.

ഇന്ന് നടന്ന യു ഡി എഫ് ചര്‍ച്ചയില്‍ ഉമ്മന്‍ ചാണ്ടിയടക്കമുള്ള ഉന്നത നേതാക്കള്‍ പങ്കെടുത്തിരുന്നു. മുന്നണി തീരുമാനം ധിക്കരിച്ച ജോസ് കെ മാണി വിഭാഗത്തെ ഇനി മുന്നണി യോഗത്തില്‍ പങ്കെടുപ്പിക്കേണ്ടെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമെടുക്കുകയായിരുന്നു. ചര്‍ച്ച നടത്തിയിട്ടും സമയം നല്‍കിയിട്ടും സഹകരിച്ചില്ല. ജോസ് വിഭാഗത്തിന് ഇനി മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ല. ഇതില്‍ ലാഭനഷ്ടക്കണക്ക് നോക്കുന്നില്ലെന്നും ബെന്നി ബെഹനാന്‍ വ്യക്തമാക്കി.

Related post