• August 2, 2021

ജനപ്രതിനിധികളുടെ അയോഗ്യതയില്‍ തീരുമാനമെടുക്കാന്‍ സ്വതന്ത്ര സംവിധാനം വേണം: സുപ്രീം കോടതി

 ജനപ്രതിനിധികളുടെ അയോഗ്യതയില്‍ തീരുമാനമെടുക്കാന്‍ സ്വതന്ത്ര സംവിധാനം വേണം: സുപ്രീം കോടതി

ജനപ്രതിനിധികളുടെ അയോഗ്യതയില്‍ തീരുമാനമെടുക്കാന്‍ സ്വതന്ത്ര സംവിധാനത്തെക്കുറിച്ച് ആലോചിക്കണമെന്ന് സുപ്രിംകോടതി.

രാഷ്ട്രീയ പാര്‍ട്ടിയംഗം കൂടിയായ സ്പീക്കര്‍ അയോഗ്യതയില്‍ തീരുമാനമെടുക്കുന്നത് പുനരാലോചിക്കണമെന്ന നിര്‍ദേശം ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് മുന്നോട്ടുവച്ചു. സ്വതന്ത്ര സ്വഭാവമുള്ള സ്ഥിരം സംവിധാനം രൂപീകരിക്കുന്നതിനെക്കുറിച്ച് പാര്‍ലമെന്റ് ആലോചിക്കണമെന്നും ആവശ്യമായ പഠനം നടത്തണമെന്നും ബെഞ്ച്.

മണിപ്പൂര്‍ എം എല്‍ എ ആയിരുന്ന ടി ശ്യാം കുമാര്‍ അയോഗ്യതയ്‌ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി നിര്‍ദേശം.

Related post