• October 16, 2021

പത്തനംതിട്ടയില്‍ രോഗ ലക്ഷണം ഇല്ലാത്തവര്‍ക്കും കൊറോണ പോസറ്റീവ്

 പത്തനംതിട്ടയില്‍ രോഗ ലക്ഷണം ഇല്ലാത്തവര്‍ക്കും കൊറോണ പോസറ്റീവ്


പത്തനംതിട്ട ജില്ലയില്‍ കൊറോണ രോഗബാധയുടെ യാതൊരു ലക്ഷണങ്ങളും പ്രകടിപ്പിക്കാത്ത രണ്ട് രോഗികളില്‍ കൊറോണ പരിശോധന ഫലം പോസിറ്റീവ് ആയതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ ജില്ല സുരക്ഷിതമാണെന്നൊരു ധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍ അതൊരു തെറ്റായ ധാരണയാണെന്നും കളക്ടര്‍ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.


അടൂരെ കണ്ണന്‍കോവില്‍, ആറമുളയിലെ എരുമക്കോല്‍ എന്നീ സ്ഥലങ്ങളിലുള്ളവര്‍ക്കാണ് നിലവില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ ജില്ലയില്‍ 12 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ജില്ലയില്‍ 7361 പേര്‍ ക്വാറന്റീനില്‍ കഴിയേണ്ടവരായുണ്ട്. ഇതില്‍ ആരു വേണമെങ്കിലും പോസിറ്റീവാകാം എന്നും അദ്ദേഹം ലൈവില്‍ പറഞ്ഞു.

ജില്ലയില്‍ പുതിയതായി കൊറോണ സ്ഥിരീകരിച്ച രണ്ട് പേരും എ.ടി.എമ്മില്‍ കയറിയവരുമാണ്. അതിനാല്‍ തന്നെ എല്ലാവരും ശ്രദ്ധിക്കണമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related post