• October 16, 2021

സാനിറ്റെസര്‍ പുരട്ടി ദീപം തെളിയിക്കരുത് ;മുന്നറിയിപ്പുമായി പ്രസാര്‍ ഭാരതി

 സാനിറ്റെസര്‍ പുരട്ടി ദീപം തെളിയിക്കരുത് ;മുന്നറിയിപ്പുമായി പ്രസാര്‍ ഭാരതി

കൊറോണ പ്രതിരോധ പോരാട്ടത്തിന് പിന്തുണയ്ക്കായി ദീപം തെളിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിന് പിന്നാലെ മുന്നറിയിപ്പുമായി പ്രസാര്‍ ഭാരതി . ഞായറാഴ്ച ദീപം തെളിയിക്കുമ്പോള്‍ ആല്‍ക്കഹോള്‍ ബേസ്ഡ് ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് പ്രസാര്‍ ഭാരതി ഓര്‍മ്മപ്പെടുത്തി.

സാനിറ്റൈസറുകളില്‍ 60 മുതല്‍ 70 ശതമാനം വരെ അല്ലെങ്കില്‍ ഉയര്‍ന്ന അളവില്‍ ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നതിനാലാണിത്. ഇത് തീപിടുത്തത്തിന് കാരണമാകും.കൈകളില്‍ സാനിറ്റെസര്‍ പുരട്ടി ദീപങ്ങള്‍ തെളിയിക്കുമ്പോള്‍ തീ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ട്.

കൊവിഡ് ഭീതിയുടെ ഇരുട്ടകറ്റാന്‍ നാളെ രാത്രി ഒമ്പത് മണിക്ക് 9 മിനിട്ട് ലൈറ്റുകള്‍ ഓഫാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ചെയ്തിരുന്നു.
ഞായറാഴ്ച 9ന് രാജ്യത്തെ 130 കോടി ജനങ്ങള്‍ വീട്ടിലെ ലൈറ്റുകള്‍ അണച്ച് ചെറു ദീപങ്ങള്‍ പ്രകാശിപ്പിക്കണമെന്നും ഇതുവഴി ആരും ഒറ്റക്കല്ല എന്ന സന്ദേശം നല്‍കണമെന്നും കൊവിഡ് ഭീതിയുടെ ഇരുട്ടകറ്റണമെന്നുമായിരുന്നു നരേന്ദ്രമോദിയുടെ ആഹ്വാനം

Related post