• October 23, 2021

കോവിഡ് പ്രതിരോധത്തിന് മലേറിയക്കുള്ള മരുന്ന് കഴിച്ച ഡോക്ടര്‍ മരിച്ചു

 കോവിഡ് പ്രതിരോധത്തിന് മലേറിയക്കുള്ള മരുന്ന് കഴിച്ച ഡോക്ടര്‍ മരിച്ചു

കോവിഡ് വൈറസിനെതിരായ മുന്‍കരുതലായി മലേറിയക്കുള്ള മരുന്ന് കഴിച്ച ഡോക്ടര്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. ഗുവാഹത്തി സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ഉത്പല്‍ജിത് ബര്‍മാന്‍ (44) ആണ് മരിച്ചത്.

മരുന്ന് കറിച്ചശേഷം അസ്വസ്ഥത അനുഭവപ്പെടുന്നതായി ഡോക്ടര്‍ വാട്‌സ് സന്ദേശം അയച്ചു. എന്നാല്‍ മരണകാരണം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

മലേറിയക്കുള്ള മരുന്നായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡിനുള്ള ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്, ഇത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുന്‍കരുതലായി കഴിക്കാമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) അറിയിച്ചിരുന്നു.ഈ മരുന്നാണ് ഡോക്ടര്‍ കഴിച്ചത്. രോഗത്തിനെതിരെ മുന്‍കരുതലായി സ്വന്തം ഇഷ്ടപ്രകാരമാണ് ഡോ. ഉത്പല്‍ജിത് മരുന്ന് കഴിച്ചത്.

Related post