• October 17, 2021

കൊവിഡ് 19: ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കില്ല

 കൊവിഡ് 19: ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കില്ല

ഏപ്രില്‍ 15ന്‌ ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ അവസാനിച്ചാലും വിമാന സര്‍വീസുകള്‍ പുനരാരംഭിക്കില്ല. കൊറോണയെ രാജ്യത്ത് നിന്ന് പൂര്‍ണമായും തുരത്തിയെന്ന് ഉറപ്പായതിന് ശേഷം മാത്രമേ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കൂവെന്ന് സിവില്‍ വിയോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിമാന സര്‍വീസുകളില്ലാതെ പല പ്രദേശങ്ങളില്‍ നില്‍ക്കേണ്ടി വന്ന ജനങ്ങളെ കുറിച്ചോര്‍ത്ത് വിഷമമുണ്ടെന്ന് മന്ത്രി ട്വിറ്ററില്‍ കുറിച്ചു. കൊറോണയെ രാജ്യത്ത് നിന്ന് പൂര്‍ണമായും തുരത്തിയെന്ന് ഉറപ്പായതിന് ശേഷം മാത്രമേ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയുള്ളുവെന്ന് പറഞ്ഞ മന്ത്രി ഈ സാഹചര്യത്തില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദിയും അറിയിച്ചു.

Related post