• October 17, 2021

ലോക്ക് ഡൗണ്‍; ഗാര്‍ഹിക പീഡനം വന്‍തോതില്‍ കൂടി: ദേശീയ വനിതാ കമ്മീഷന്‍

 ലോക്ക് ഡൗണ്‍; ഗാര്‍ഹിക പീഡനം വന്‍തോതില്‍ കൂടി: ദേശീയ വനിതാ കമ്മീഷന്‍

ലോക്ക് ഡൗണ്‍ കാലത്ത് രാജ്യത്തെ വീടുകള്‍ക്കകത്ത് ഗാര്‍ഹിക പീഡനം വന്‍തോതില്‍ കൂടിയെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ. മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ ഒന്ന് വരെ മാത്രം 257 പരാതികള്‍ ഓണ്‍ലൈനായി ലഭിച്ചു. ബലാത്സംഗ ശ്രമവുമായി ബന്ധപ്പെട്ട 13 പരാതികള്‍ ലഭിച്ചതായും അവര്‍ പറഞ്ഞു. കിട്ടിയ പരാതികളില്‍ 69 എണ്ണം ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടവയാണ്. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. ഇവിടെ നിന്ന് മാത്രം 90 പരാതികള്‍ ലഭിച്ചു. ഡല്‍ഹിയില്‍ നിന്ന് 37 പരാതികള്‍ ലഭിച്ചു. ബിഹാറില്‍ നിന്നും ഒഡിഷയില്‍ നിന്നും 18 പരാതികള്‍ വീതമാണ് ലഭിച്ചത്.

മാര്‍ച്ച് രണ്ട് മുതല്‍ എട്ട് വരെ മാത്രം 116 പരാതികള്‍ ലഭിച്ചു. ലോക് ഡൗണ്‍ കാരണം സ്ത്രീകള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി പറയാനുള്ള സാഹചര്യം ഇല്ല. അവര്‍ക്ക് മാതാപിതാക്കളുടെ അടുത്തേക്കോ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്കോ മാറാനുള്ള അവസരവും ഇല്ല. സ്ഥിതിഗതികള്‍ ദേശീയ വനിത കമ്മീഷന്‍ നിരന്തരം നിരീക്ഷിച്ചു വരുന്നുണ്ടെന്നും അവര്‍ വിശദീകരിച്ചു.

Related post