• October 22, 2021

കൊവിഡ് 19: മറ്റ് രാജ്യങ്ങളെ കുറ്റപ്പെടുത്തി ഡൊണള്‍ഡ് ട്രംപ്

 കൊവിഡ് 19: മറ്റ് രാജ്യങ്ങളെ കുറ്റപ്പെടുത്തി ഡൊണള്‍ഡ് ട്രംപ്

അമേരിക്കയില്‍ കൊവിഡ് മരണസംഖ്യ ഉയരുന്ന സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളെ കുറ്റപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണവും കൂടുതലാണ്. ലോക ജനസംഖ്യയുടെ നാല് ശതമാനം കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നു. എന്നാല്‍ അമേരിക്കയില്‍ അത് 20 ശതമാനമാണ്.

ഡൊണാള്‍ഡ് ട്രംപ് ഏറ്റവും അധികം അക്കാര്യത്തില്‍ സംശയം ആരോപിക്കുന്നത് കൊവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയുടെ മേലാണ്. ചൈനയ്ക്ക് പുറമെ റഷ്യ, ഉത്തര കൊറിയ, ഇറാന്‍ എന്നീ രാജ്യങ്ങളുടെ കാര്യത്തിലും ട്രംപ് ഈ വാദം ഉന്നയിക്കുന്നുണ്ട്. ചൈനയിലെ കൊവിഡ് മരണസംഖ്യ ആരെങ്കിലും വിശ്വസിനീയമല്ലെന്നാണ് ട്രംപിന്‌റെ ആരോപണം. ചൈനയില്‍ നിരവധി പേര്‍ മരിച്ചിട്ടുണ്ട്. പക്ഷേ അമേരിക്കയില്‍ ഒരോ മരണവും രേഖപ്പെടുത്തുന്നുണ്ട്. നമ്മുടെ രീതി മികച്ചതാണ്. അമേരിക്കയില്‍ മരിക്കുന്ന എല്ലാവരുടെ വിവരം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെ എല്ലാ കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ചില രാജ്യങ്ങളില്‍ വലിയ പ്രശ്നങ്ങളാണുള്ളത്. എന്നാല്‍ യഥാര്‍ത്ഥ കാര്യങ്ങള്‍ കൃത്യമായി അവര്‍ പുറത്ത് വിടുന്നില്ല.

നേരത്തെ അമേരിക്കന്‍ ചാര സംഘടനയായ സിഐഎയും ചൈന കാര്യങ്ങള്‍ മറച്ചു വയ്ക്കുന്നുവെന്ന വിവരം പുറത്ത് വിട്ടിരുന്നു. അമേരിക്കയിലുള്ള മറ്റ് നേതാക്കളും ഇക്കാര്യം ഉന്നയിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയ്ക്കെതിരെയും ചൈനയുടെ കാര്യത്തില്‍ പക്ഷാപാതം കാണിക്കുവെന്ന് ട്രംപ് ആരോപിച്ചിരുന്നു.

Related post