• July 27, 2021

കശ്മീര്‍ വിഷയത്തില്‍ ഇടപെടാം; ട്രംപ്

 കശ്മീര്‍ വിഷയത്തില്‍ ഇടപെടാം; ട്രംപ്

കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന സൂചനയുമായി വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്‌തെന്ന് ട്രംപ് വ്യക്തമാക്കി. സ്ഥിതിഗതികള്‍ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ആവശ്യമെങ്കില്‍ ഇടപെടാന്‍ തയ്യാറാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ലോക ഇക്കണോമിക് ഫോറത്തിനിടെയാണ് ട്രംപിന്റെ പ്രതികരണം. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. കശ്മീരിലെ സ്ഥിതിഗതികള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ച് വരികയാണെന്നും ട്രംപ് പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ ഇടപെടല്‍ ആവശ്യമില്ലെന്ന ഇന്ത്യയുടെ ആവര്‍ത്തിച്ചുള്ള നിലപാടുകള്‍ക്കിടെയാണ് വീണ്ടും ട്രംപിന്‌റെ വാഗ്ദാനം.

അമേരിക്കയ്ക്ക് മാത്രമേ കശ്മീര്‍ വിഷയത്തില്‍ ഇടപെടാനാകൂ എന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യ ആവര്‍ത്തിച്ച് നിരാകരിച്ചിട്ടും ഇത് നാലാം തവണയാണ് കശ്മീരില്‍ ഇടപെടാന്‍ തയ്യാറാണെന്ന നിലപാട് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിക്കുന്നത്. നേരത്തെ സെപ്തംബറില്‍, യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ ട്രംപ് സമാന നിലപാട് പങ്കുവച്ചിരുന്നു. കശ്മീര്‍ ആഭ്യന്തര പ്രശ്‌നമാണെന്നായിരുന്നു മുമ്പെന്നത്തേയും പോലെ ഇന്ത്യയുടെ മറുപടി. ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് ട്രംപ് കശ്മീരില്‍ ഇടപെടാമെന്ന വാഗ്ദാനം മുന്നോട്ടുവച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Related post