• October 23, 2021

റേഷന്‍ വിതരണത്തില്‍ ആശങ്ക വേണ്ടെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍

 റേഷന്‍ വിതരണത്തില്‍ ആശങ്ക വേണ്ടെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍

റേഷന്‍ വിതരണത്തില്‍ ആശങ്ക വേണ്ടെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. ആര്‍ക്കും റേഷന്‍ കിട്ടാതിരിക്കില്ല. ഏപ്രില്‍ 30 വരെ സൗജന്യ റേഷന്‍ വാങ്ങാമെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.

ഭക്ഷ്യ ധാന്യങ്ങള്‍ ഗോഡൗണിലേയ്ക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കും. നേരിട്ട് കടകളില്‍ എത്തിക്കാനാണ് തീരുമാനം. ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്കായിരിക്കും ഇതിന്റെ ചുമതല. ഭക്ഷ്യ സാധനങ്ങളുടെ ദൗര്‍ലഭ്യം ഒഴിവാക്കാനായി റേഷന്‍ കടകളില്‍ അഡീഷണല്‍ ലോഡ് എത്തിക്കും. ഇതിനായി പ്രത്യേകം ലോറികള്‍ ഏര്‍പ്പാടാക്കും. ഇതുവരെ 49 ലക്ഷത്തോളം പേര്‍ക്ക് സൗജന്യ റേഷന്‍ നല്‍കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related post