• November 30, 2021

എനിക്കെല്ലാമായതിന് നന്ദി അമൂ..; ഹൃദയത്തില്‍തൊടുന്ന കുറിപ്പുമായി ദുല്‍ഖര്‍

 എനിക്കെല്ലാമായതിന് നന്ദി അമൂ..; ഹൃദയത്തില്‍തൊടുന്ന കുറിപ്പുമായി ദുല്‍ഖര്‍

പ്രണയം നിറഞ്ഞ വാക്കുകളുമായി വിവാഹവാര്‍ഷിക ദിനത്തില്‍ അമാലിന് ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്‌റെയും അമാലുവിന്‌റെയും എട്ടാം വിവാഹ വാര്‍ഷികമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ കുഞ്ഞിക്ക പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോള്‍ വയറലാകുന്നത്. എട്ടു വര്‍ഷമായെന്ന് ആരെങ്കിലും വിശ്വസിക്കുമോ എന്ന് ചോദിച്ചുകൊണ്ടാണ് പോസ്റ്റിന്റെ തുടക്കം. ”എട്ട് വര്‍ഷമായെന്ന് ആരെങ്കിലും വിശ്വസിക്കുമോ? ഇത്രയും നാള്‍ എനിക്കൊപ്പം നിന്നതിന് നന്ദി. അമ്മയായതിന്, അമ്മായിയായതിന്, അമുവായതിന്.. അത്രമേല്‍ ഞാന്‍ സ്‌നേഹിക്കുന്നു. ഏറ്റവും മികച്ച മനുഷ്യനാകാന്‍ നീയെനിക്ക് പ്രോത്സാഹനം നല്‍കി”, ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

2011 ഡിസംബര്‍ 21നാണ് ദുല്‍ഖറും അമാലും വിവാഹിതരായത്. ഒരു ആര്‍ക്കിടെക്ട് കൂടിയാണ് അമാല്‍. 2017 മെയ് മാസം അഞ്ചാം തീയതിയാണ് മറിയം അമീറ ജനിക്കുന്നത്.

‘എനിക്കെന്റെ രാജകുമാരിയെ കിട്ടിയെന്നും അമാലിന്റെ രൂപമാണ് അവള്‍ക്കുളളതെന്നു’മാണ് മകള്‍ ജനിച്ച വിവരം ഫെയ്‌സ്ബുക്കിലൂടെ ആരാധകരെ അറിയിച്ചു കൊണ്ട് ദുല്‍ഖര്‍ കുറിച്ചത്.

മകള്‍ വന്നത് മുതല്‍ തന്റെ ജീവിതം മാറിയെന്ന് മുന്‍പൊരു അവസരത്തില്‍ ദുല്‍ഖര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് എട്ടിന് വനിതാ ദിനത്തിലും മകള്‍ മറിയത്തിന് ദുല്‍ഖര്‍ വനിതാ ദിനാശംസകള്‍ നേര്‍ന്നിരുന്നു. ”രണ്ടു വയസേ ആയുള്ളൂ, എങ്കിലും എന്റെ വഴികാട്ടിയാവുകയാണ് പലപ്പോഴും അവള്‍”, എന്നാണ് ദുല്‍ഖര്‍ അന്നു കുറിച്ചത്.

Related post