• October 17, 2021

പ്രതിസന്ധിഘട്ടങ്ങളില്‍ മുന്നില്‍ നിന്ന് നയിക്കുന്ന നായകന്‍ പിണറായി: ഡോ.സിറിയക് തോമസ്

 പ്രതിസന്ധിഘട്ടങ്ങളില്‍ മുന്നില്‍ നിന്ന് നയിക്കുന്ന നായകന്‍ പിണറായി: ഡോ.സിറിയക് തോമസ്

പ്രതിസന്ധിഘട്ടങ്ങളില്‍ മുന്നില്‍ നിന്ന് നയിക്കുന്ന യഥാര്‍ഥ നായകനാണ് താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തെളിയിച്ചിരിക്കുകയാണെന്ന് എം ജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ മുന്‍ അംഗവുമായ ഡോ. സിറിയക് തോമസ്. 21 ദിവസത്തേക്ക് ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളിലും മദ്യം വില്‍ക്കുന്നത് നിരോധിച്ച തീരുമാനം ഏറെ പ്രശംസനീയമാണ്. സംസ്ഥാനത്തെ ആരോഗ്യ മേഖല മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതില്‍ മുഖ്യമന്ത്രിക്കുള്ള പങ്ക് ചെറുതല്ല. യാഥാര്‍ഥ്യ ബോധവും ദീര്‍ഘവീക്ഷണവുമുള്ള ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ സുസജ്ജമാക്കിയ ആരോഗ്യ വകുപ്പ് ലോകത്തെ ഏത് രാജ്യത്തോടും കിടപിടിക്കുന്ന തരത്തില്‍ മാറി. പൊലീസ് സേനയെ ഫലപ്രദമാക്കി വിനിയോഗിക്കാന്‍ അദ്ദേഹത്തന് സാധിച്ചു. ചീഫ് സെക്രട്ടറി ടോം ജോസും പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ ജോസും പാല സെന്‌റ് തോമസ് കോളേജില്‍ എന്‌റെ വിദ്യാര്‍ഥികളായിരുന്നു എന്നതില്‍ അഭിമാനമുണ്ട്. മുഖ്യമന്ത്രി താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍! ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ മദ്യം വില്‍ക്കുന്നത് നിരോധിക്കാനുള്ള താങ്കളുടെ ധീരമായ തീരുമാനത്തിന് നന്ദി. അദ്ദേഹം പറഞ്ഞു.

Related post