• May 13, 2021

നൊബേല്‍ വേദിയില്‍ ഇന്ത്യന്‍ പരമ്പരാഗത വസ്ത്രമണിഞ്ഞ് അഭിജിത് ബാനര്‍ജിയും ഭാര്യ എസ്തര്‍ ഡഫ്ലോയും പുരസ്‌കാരമേറ്റുവാങ്ങി

 നൊബേല്‍ വേദിയില്‍ ഇന്ത്യന്‍ പരമ്പരാഗത വസ്ത്രമണിഞ്ഞ് അഭിജിത് ബാനര്‍ജിയും ഭാര്യ എസ്തര്‍ ഡഫ്ലോയും പുരസ്‌കാരമേറ്റുവാങ്ങി

നൊബേല്‍ വേദിയില്‍ പരമ്പരാഗത ഇന്യന്‍ വസ്ത്രമായ കസവ് മുണ്ടും ജോധ്പുരി സ്യൂട്ടുമണിഞ്ഞ് അഭിജിത് ബാനര്‍ജിയും നീല സാരിയണിഞ്ഞ് എസ്തര്‍ ഡഫ്ലോയും സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരമേറ്റുവാങ്ങി.

ഇവര്‍ക്കൊപ്പം പുരസ്‌കാരം പങ്കിട്ട അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ മൈക്കല്‍ ക്രെമ്മര്‍ അമേരിക്കന്‍ വേഷത്തിലെത്തി. സചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രഫസര്‍മാരാണ് അഭിജിത്തും ഡഫ്ലോയും ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസറാണ് ക്രെമ്മര്‍.

ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജിയും ഭാര്യയും ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞയുമായ എസ്തര്‍ ഡഫ്ലോയുമാണ് സ്വീഡനിലെ സ്റ്റോക്ഹോം കണ്‍സേര്‍ട്ട് ഹാളില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്.


ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് മൂവരേയും ഒക്ടോബറില്‍ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാര ജേതാക്കളായി തിരഞ്ഞെടുത്തത്. അമര്‍ത്യാസെന്നിന് ശേഷം സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് അഭിഷേക് ബാനര്‍ജി.

കൊല്‍ക്കത്തയിലാണ് അഭിഷേക് ബാനര്‍ജി ജനിച്ചത്. 1988ല്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്നാണ് പി എച്ച് ഡി ബിരുദം സ്വന്തമാക്കിയത്. മസാച്യൂറ്റെസ് ഇന്‍സ്റ്റിറ്റിയൂട് ഓഫ് ടെക്‌നോളജിയില്‍ സാമ്പത്തിക ശാസ്ത്ര പ്രൊഫസര്‍ ആണ്.
2015നു ശേഷമുള്ള വികസന അജണ്ട ആധാരമാക്കി യു.എന്‍. സെക്രട്ടറി ജനറല്‍ രൂപീകരിച്ച പ്രശസ്ത വ്യക്തികളുടെ ഉന്നതതല സമിതിയില്‍ അംഗമായിരുന്നു അഭിജിത് ബിനായക് ബാനര്‍ജി.

Related post