• September 28, 2021

ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിൽ ഡ്രൈവർക്ക് കൊവിഡ്

 ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിൽ ഡ്രൈവർക്ക് കൊവിഡ്

കോട്ടയം ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിൽ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ നടത്തിയ ആന്റിജൻ പരിശോധനയിലാണ് സ്ഥിരീകരണം.

പേരൂർ റോഡിലെ പച്ചക്കറി മാർക്കറ്റിലെ ഡ്രൈവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കിടങ്ങൂരിലെ കടയിലേക്ക് പച്ചക്കറി കയറ്റിക്കൊണ്ടു പോകാൻ എത്തിയതായിരുന്നു ഇയാൾ. 28 പേരെ ആന്റിജൻ ടെസ്റ്റിന് വിധേയരാക്കിയിരുന്നു.

അതേസമയം, പാലാ നഗരസഭയിലെ കൗൺസിലർമാരുടെയും ജീവനക്കാരുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലായിരുന്നു പരിശോധന. 64 പേരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. ഇതോടെ നഗരസഭ ഓഫീസ് പകുതി ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തനം പൂർണതോതിലാക്കി.

Related post