• June 24, 2021

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സിനായി കെട്ടിക്കിടക്കുന്നത് ഒരു ലക്ഷത്തിലേറെ അപേക്ഷകള്‍

 സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സിനായി കെട്ടിക്കിടക്കുന്നത് ഒരു ലക്ഷത്തിലേറെ അപേക്ഷകള്‍

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സിനായി കെട്ടിക്കിടക്കുന്നത് ഒരു ലക്ഷത്തിലേറെ അപേക്ഷകള്‍. ലോക്ക് ഡൗണ്‍ ഇളവുകളില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ ഉള്‍പ്പെടാത്തതിനാലാണ് ഈ അവസ്ഥ. ഡ്രൈവിംഗ് സ്‌കൂളുകളെ ആശ്രയിച്ചു കഴിയുന്ന നിരവധി കുടുംബങ്ങള്‍ പ്രതിസന്ധിയിലായപ്പോള്‍ ലൈസന്‍സ് അപേക്ഷകര്‍ മാസങ്ങളായുള്ള കാത്തിരിപ്പിലാണ്.

ഗതാഗത വകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം സംസ്ഥാനത്ത് ഒരുലക്ഷത്തിനൂറ്റിപന്ത്രണ്ട് ലൈസന്‍സ് അപേക്ഷകള്‍ കെട്ടി കിടക്കുകയാണ്. ലേണേഴ്‌സ് ടെസ്റ്റ് പാസ് ആയി ഡ്രൈവിംഗ് ലൈസന്‍സ് പരീക്ഷയ്ക്ക് വേണ്ടിയുള്ളതാണ് ഈ അപേക്ഷകള്‍. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഇതില്‍ ഒരു തീരുമാനം ആയിട്ടില്ല. ഡ്രൈവിംഗ് സ്‌കൂളുകള്‍ അടഞ്ഞു കിടക്കുന്നതാണ് ഇതിന് പ്രധാന കാരണം. ഔദ്യോഗിക കണക്ക് പ്രകാരം 5200 അംഗീകൃത ഡ്രൈവിങ് സ്‌കൂളുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാരിന്റെ ഈ നിലപാട് കാരണം ഇത്രയും കുടുംബങ്ങള്‍ അക്ഷരാര്‍ഥത്തില്‍ പട്ടിണിയിലാണ്..

ലൈസന്‍സ് അപേക്ഷകള്‍ ഇപ്പോള്‍ എത്തുന്നതും വളരെ കുറവാണ്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ നൂറില്‍ താഴെ അപേക്ഷകള്‍ മാത്രമാണ് എത്തിയതെന്നാണ് ഗതാഗത വകുപ്പിന്റെ ഔദ്യോഗിക വിവരം. ഡ്രൈവിംഗ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാത്തതാണ് ഇതിന് പ്രധാന കാരണം.. നിരവധി കുടുംബങ്ങള്‍ പട്ടിണിയിലാവുന്നതിനോടൊപ്പം തന്നെ സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ് അടയുക കൂടിയാണ് ഡ്രൈവിംഗ് സ്‌കൂള്‍ അടച്ചിടുന്നതിലൂടെ സംഭവിക്കുന്നത്.

Related post