• October 28, 2021

‘ഡ്രൈവിംഗ് ലൈസന്‍സ്’ ട്രെയിലര്‍ പുറത്ത്

 ‘ഡ്രൈവിംഗ് ലൈസന്‍സ്’ ട്രെയിലര്‍ പുറത്ത്

പൃഥ്വിരാജ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘ഡ്രൈവിംഗ് ലൈസന്‍സ്’ ട്രെയിലര്‍ പുറത്തിറങ്ങി. സമ്പൂര്‍ണ്ണ എന്റര്‍ടെയ്നറായിട്ടാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.

ഒരു സൂപ്പര്‍സ്റ്റാറിന്റെയും അദ്ദേഹത്തിന്റെ ആരാധകന്റെയും കഥ പറയുന്ന ചിത്രത്തില്‍ ആഡംബര കാറുകളോട് പ്രിയമുള്ള സൂപ്പര്‍സ്റ്റാറിന്റെ വേഷത്തില്‍ പൃഥ്വിരാജും ഒരു പോലീസുകാരന്റെ വേഷത്തില്‍ സുരാജുമാണ് എത്തുന്നത്. ജീന്‍ പോള്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനായ സച്ചി തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം ചെയ്തിരിക്കുന്നത് സുഷിന്‍ ശ്യാമാണ്. റാണാദിവ് ആണ് ഛായാഗ്രഹണം ചെയ്തിരിക്കുന്നത്. മിയ ജോര്‍ജ്, ദീപ്തി സതി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍ .

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ഒരുമിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ 20 ന് ക്രിസ്മസ് സ്പെഷലായി തിയേറ്ററുകളില്‍ എത്തും

Related post