• October 16, 2021

മുണ്ട് പോയിട്ടും കാരംബോര്‍ഡ് പിടിവിടാതെ ഓട്ടം; പൊട്ടിച്ചിരിപ്പിച്ച് ഡ്രോണ്‍ വീഡിയോ

 മുണ്ട് പോയിട്ടും കാരംബോര്‍ഡ് പിടിവിടാതെ ഓട്ടം; പൊട്ടിച്ചിരിപ്പിച്ച് ഡ്രോണ്‍ വീഡിയോ

തമിഴ്‌നാട് പൊലീസും ഇപ്പോള്‍ ഡ്രോണ്‍ ഉപയോഗിച്ച് ലോക്ഡൗണ്‍ ലംഘിക്കുന്നവരെ പിടിക്കാനുള്ള ശ്രമത്തിലാണ്. ഡ്രോണിന്റെ ക്യാമറ കണ്ണുകളെ വെട്ടിക്കാന്‍ കാരം ബോര്‍ഡ് ഉപയോഗിച്ച ഒരു വിരുതനും അയാളെ വിടാതെ പിന്തുടര്‍ന്ന ഡ്രോണുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ വൈറല്‍ വീഡിയോ. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്നുളളതാണ് ഈ ദൃശ്യങ്ങള്‍.

മരത്തണലില്‍ നിന്ന് കാരംസ് കളിക്കുകയായിരുന്ന യുവാക്കള്‍ ഡ്രോണ്‍ സമീപിക്കുന്നതു കണ്ട് ചിതറിയോടി. ഒരാള്‍ തിരിച്ചു വന്ന് കാരം ബോര്‍ഡും മറ്റൊരാള്‍ അതു വച്ചിരുന്ന സ്റ്റാന്‍ഡും എടുത്ത് വീണ്ടും ഓട്ടം തുടര്‍ന്നു. എല്ലാവരും പല വഴിക്ക് ഓടിയതോടെ കാരം ബോര്‍ഡുമായി ഓടിയ ആളുടെ പുറകെയായി ഡ്രോണ്‍. കയ്യിലുള്ള ബോര്‍ഡ് ഉപയോഗിച്ച് ഒളിച്ചിരിക്കാനും മുഖം മറയ്ക്കാനുമൊക്കെ ശ്രമിച്ചെങ്കിലും ഡ്രോണ്‍ വിടാതെ പിന്തുടര്‍ന്നു. ഒടുവില്‍ ഗതികെട്ട് ബോര്‍ഡ് വലിച്ചെറിഞ്ഞ് യുവാവ് ഓടി രക്ഷപ്പെടുന്നതാണ് വീഡിയോയിലുള്ളത്.

Related post