• October 22, 2021

വേനല്‍ ആരംഭത്തില്‍ ഭാരതപുഴ വറ്റുന്നു

 വേനല്‍ ആരംഭത്തില്‍ ഭാരതപുഴ വറ്റുന്നു

ഭാരതപുഴ വറ്റിത്തുടങ്ങി. പതിവിന് വിപരീതമായി കൊടുംവേനലെത്തുംമുന്‍പെ പെട്ടന്നാണ് വെള്ളത്തിന്റെ അളവ് കുറഞ്ഞത്. കുടിവെള്ള പദ്ധതികളുടെ കിണറുകളില്‍ വെള്ളമെത്താത്തതിനാല്‍ ജലവിതരണം പ്രതിസന്ധിയിലാണ്. പുഴയില്‍ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് ചാലുകള്‍ കീറി, പല സ്ഥലങ്ങളിലായുള്ള വെള്ളം ശേഖരിക്കുകയാണ്. ജലവിതരണ പദ്ധതികളുടെ കിണറുകളില്‍ വെള്ളമെത്തിക്കാന്‍ ഇനി ഇതേയുള്ളു മാര്‍ഗം.നിളയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക പദ്ധതികളും സമാനമായ പ്രതിസന്ധി നേരിടുന്നുണ്ട്.

മണ്ണുമാന്തിയന്ത്രം പുഴയിലേക്കിറക്കാന്‍ ചിലയിടങ്ങളില്‍ നാട്ടുകാര്‍ വിസമ്മതിച്ചതോടെ, നടപടി നിര്‍ത്തിവെയ്ക്കാനും വാട്ടര്‍ അതോറിറ്റി നിര്‍ബന്ധിതരായി. ശക്തമായ വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടാനാകും നിളയെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളുടെ വിധി.

Related post