• October 17, 2021

ദുബായില്‍ ഇനി മദ്യം ഓണ്‍ലൈനായി വീട്ടിലെത്തും

 ദുബായില്‍ ഇനി മദ്യം ഓണ്‍ലൈനായി വീട്ടിലെത്തും

ഓണ്‍ലൈനായി ആവശ്യപ്പെട്ടാല്‍ മദ്യം താമസസ്ഥലത്തെത്തിക്കുന്ന സംവിധാനം ദുബായില്‍ നിലവില്‍ വന്നു. ലീഗല്‍ ഹോംഡെലിവറി ഡോട്ട് കോമിലൂടെ ഉച്ചയ്ക്കു പന്ത്രണ്ടു മണിക്ക് മുന്‍പായി അപേക്ഷിച്ചാല്‍ അടുത്തദിവസം വൈകിട്ട് നാലിന് മുന്‍പ് മദ്യം വീട്ടുപടിക്കലെത്തും.

കോവിഡ്19 നെ തുടര്‍ന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍, അംഗീകൃത മദ്യവിതരണ കമ്പനികളായ എം.എം.ഐ, ആഫ്രിക്കന്‍ ഈസ്റ്റേണ്‍ കമ്പനി എന്നിവര്‍ സംയുക്തമായാണ് സേവനം ആരംഭിച്ചത്. ഇരുപത്തൊന്നു വയസിന് മുകളിലുള്ള, ദുബായില്‍ മദ്യം വാങ്ങുന്നതിനു ലൈസന്‍സുള്ള യുഎഇ താമസ വീസക്കാര്‍ക്കും സന്ദര്‍ശക വീസയിലുള്ളവര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം. കുറഞ്ഞത് ഇരുന്നൂറ്റിഅന്‍പതു ദിര്‍ഹത്തിന്റെ മദ്യമെങ്കിലും ഓര്‍ഡര്‍ ചെയ്തിരിക്കണം. ഡെലിവറി നിരക്കായി 50 ദിര്‍ഹം അധികം നല്‍കണം.

legalhomedelivery.com ലൂടെ മദ്യത്തിന് അപേക്ഷിക്കുമ്പോള്‍ ലൈസന്‍സ് നമ്പര്‍ നല്‍കണം. സന്ദര്‍ശകവീസയിലുള്ളവരാണെങ്കില്‍ പാസ്‌പോര്‍ട് നമ്പരാണ് നല്‍കേണ്ടത്. വീട്ടുപടിക്കലെത്തുമ്പോള്‍ ഒറിജിനല്‍ ലൈസന്‍സ് അല്ലെങ്കില്‍ പാസ്‌പോര്‍ട് കാണിക്കണം. ഇസ്ലാം മതവിശ്വാസികള്‍ക്കു മദ്യം ലഭിക്കില്ല. നിലവില്‍ യുഎഇയില്‍ ഷാര്‍ജയിലൊഴിച്ച് മറ്റെല്ലാ എമിറേറ്റുകളിലും മദ്യവില്‍പനയുണ്ട്. ആഫ്രിക്കന്‍ ഈസ്റ്റേണ്‍ കമ്പനി വെബ്‌സൈറ്റിലൂടെ ലൈസന്‍സിനു അപേക്ഷിക്കാവുന്നതാണ്. ദുബായ് പൊലീസാണ് ലൈസന്‍സ് നല്‍കുന്നത്

Related post