• October 26, 2021

ബര്‍ദുബായില്‍ അത്യാധുനിക സൗകര്യങ്ങളുള്ള റിമാന്‍ഡ് ജയില്‍ ഒരുങ്ങി

 ബര്‍ദുബായില്‍ അത്യാധുനിക സൗകര്യങ്ങളുള്ള റിമാന്‍ഡ് ജയില്‍ ഒരുങ്ങി

ബര്‍ദുബായ് ഏരിയയിലുള്ള അല്‍ ബര്‍ഷ പൊലീസ് സ്റ്റേഷനില്‍ അത്യാധുനിക സൗകര്യങ്ങളുള്ള റിമാന്‍ഡ് ജയില്‍ തുറന്നു. ദുബായ് പൊലീസ് തലവന്‍ മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി ഉദ്ഘാടനം നിര്‍വഹിച്ചു. ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സഈദ് മുഹമ്മദ് ഹാരിബ്, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്‌സ് അസി.കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി, പ്രൊടക്ടീവ് സെക്യുരിറ്റി ആന്‍ഡ് എമര്‍ജന്‍സി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്ദുല്ലഅലി അല്‍ ഗൈതി, മറ്റു ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മനുഷ്യാവകാശ ലംഘനത്തിനെതിരെ ദുബായ് പൊലീസ് ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിച്ചുവരുന്നതായി മേജര്‍ ജനറല്‍ അല്‍ മര്‍റി പറഞ്ഞു. പ്രത്യേകിച്ച് തടവുകാരുടെ അവകാശങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാണ്. അത്യാധുനിക സൗകര്യങ്ങളുള്ള ജയിലുകള്‍ ദുബായിയുടെ സുരക്ഷിതത്വത്തിന് ഏറെ ഗുണകരമാകുമെന്നും ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചേര്‍ന്ന് ഇവിടെ ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍ എന്നിവയിലടക്കം കായിക പരിശീലന സൗകര്യങ്ങളൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related post